National Vision News
 

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ.

National Vision News 09:36 PM Local News

വയനാട് : വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. വയനാട് പനമരം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന നാല്‍പ്പത്തിയഞ്ചോളം പേര്‍ക്കാണ്  ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുറമേ നിന്നെത്തിയ സംഘം നല്‍കിയ ഭക്ഷണത്തില്‍ നിന്നാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.

ബക്രീദ് ആയതിനാല്‍ പുറത്തുനിന്നുമുള്ള സംഘങ്ങളാണ് വയനാട്ടിലെ മിക്ക ക്യാമ്പുകളിലും ഭക്ഷണം വിതരണം ചെയ്തത്. പനമരം നീര്‍വാരം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്കാണ് ഭക്ഷണം കഴിച്ച ശേഷം ശാരീരിക ബുധിമുട്ട് അനുഭവപ്പെട്ടത്.



Recent Post


Related News


National Vision News