National Vision News
 

ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു

National Vision News 09:29 PM National News

കൊച്ചി: ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കോഴിക്കോട്, വയനാട്, എറണാകുളം, മലപ്പുറം, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. മഴയ്ക്ക് ശമനം ഉണ്ടെങ്കിലും വെള്ളക്കെട്ട പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല. ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്.

പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം കേരള സര്‍വ്വകലാശാലയും എംജി സര്‍വ്വകലാശാലയും ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം പാലക്കാട്, കാസര്‍കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം നാളെ അവധി പ്രഖ്യപിച്ചിട്ടുണ്ട്.


Recent Post

National Vision News