National Vision News
 

തീരസംരക്ഷണ സേനയുടെ കപ്പലിനു തീപിടിച്ച് ഒരാളെ കടലിൽ കാണാതായി

National Vision News 09:23 PM National News

വിശാഖപട്ടണം : തീരസംരക്ഷണ സേനയുടെ കപ്പലിനു തീപിടിച്ച് ഒരാളെ കടലിൽ കാണാതായി . കോസ്റ്റൽ ജഗ്വാർ എന്ന കപ്പലിനാണ് തീ പിടിച്ചത് . 11.30 ഓടെയായിരുന്നു സംഭവം .

29 പേരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത് . രക്ഷപെടാനായി കടലിൽ ചാടിയ ജീവനക്കാരിൽ ഒരാളെയാണ് കാണാതായത് . തീര സംരക്ഷണ സേനയുടെ റാണി റാഷ്മോണി എന്ന കപ്പൽ രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട് .

കാണാതായ ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ് . തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല .


Recent Post


Related News


National Vision News