National Vision News
 

കനത്ത മഴയിൽ ബേക്കല്‍ ഫോര്‍ട്ടിന്റെ ഭിത്തി ഇടിഞ്ഞു വീണു

National Vision News 08:22 AM National News

ഉദുമ: കനത്ത മഴയിൽ  ബേക്കല്‍ ഫോര്‍ട്ടിന്റെ ഭിത്തി ഇടിഞ്ഞു വീണു. കോട്ടയുടെ പ്രവേശന കവാടത്തിന്റെ കിഴക്കു ഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ ഭിത്തിയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ചരിത്രശേഷിപ്പാണ് കാലവര്‍ഷക്കെടുതിക്ക് ഇരയായിരിക്കുന്നത്. ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച കോട്ടയുടെ നിരീക്ഷണ കേന്ദ്രത്തിന്റെ പുറത്തെ ഭിത്തിയാണ് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഇടിഞ്ഞു വീണത്.

ഭിത്തി ഇടിഞ്ഞതിനേ തുടര്‍ന്ന് ഇതുവഴി സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ നിരോധിച്ചിരിക്കുകയാണ്.


Recent Post


Related News


National Vision News