National Vision News
 

ഇന്ത്യയിൽ വീണ്ടും പുൽവാമ മോഡൽ ഭീകരാക്രമണങ്ങൾ നടത്താൻ ഐ എസിന്റെ സഹായത്തോടെ പാകിസ്ഥാൻ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

National Vision News 11:14 PM National News

ന്യൂഡൽഹി ; ഇമ്രാൻ ഖാന്റെ ഭീഷണിയ്ക്ക് പിന്നാലെ ഇന്ത്യയിൽ വീണ്ടും പുൽവാമ മോഡൽ ഭീകരാക്രമണങ്ങൾ നടത്താൻ ഐ എസിന്റെ സഹായത്തോടെ പാകിസ്ഥാൻ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് . ജയ്ഷെ മുഹമ്മദ് അടക്കമുള്ള സംഘടനകൾ ഇതിനായി തയ്യാറെടുക്കുന്നതായാണ് സൂചന .

ഇക്കഴിഞ്ഞ പുൽ വാമ ഭീകരാക്രമണത്തിനു പിന്നിലും ജയ്ഷെ മുഹമ്മദ് ഭീകരരായിരുന്നു . ഇത്തവണയും ഇത്തരത്തിൽ ആക്രമണങ്ങൾ നടത്താനായി ആറോളം ജയ്ഷെ മുഹമ്മദ് ഭീകരർ ചാവേർ പരിശീലനം നേടുന്നതായും റിപ്പോർട്ടിൽ പറയുന്നു .

ഇന്ത്യയിൽ സ്ഫോടനം ആസൂത്രണം ചെയ്യാനായി ജയ്ഷെ മുഹമ്മദിന്റെ റാവൽപിണ്ടി തലവൻ മുഫ്തി അസ്ഗർ റൗഫിന്റെ നേതൃത്വത്തിലുള്ള സംഘം ഐ എസ് ഭീകരന്മാരുമായും,പാക് സൈനിക ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയതായും റിപ്പോർട്ടിലുണ്ട് .റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ സൈനിക താവളങ്ങൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട് . കൂടുതൽ റഡാറുകളും അതിർത്തിയിൽ സ്ഥാപിച്ചു .


Recent Post

National Vision News