National Vision News
 

ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ഭര്‍ത്താവ് ഭാര്യയെ നടു റോഡില്‍ ക്രൂരമായി കൊലപ്പെടുത്തി.

National Vision News 10:57 PM National News

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ഭര്‍ത്താവ് ഭാര്യയെ നടു റോഡില്‍ ക്രൂരമായി കൊലപ്പെടുത്തി.  കുമാറെന്നയാളാണ് ഭാര്യ മണിക്രാന്തിയെ അതിക്രൂരമായി കൊലപ്പെടുത്തിയത് . കൃഷ്ണ ജില്ലയിലെ സത്യനാരായണ പുരത്താണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

അഞ്ച് വര്‍ഷം മുമ്പാണ് മണിക്രാന്തിയും കുമാറും വിവാഹിതരായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ തമ്മില്‍ നിരന്തരം വഴക്കിടാറുണ്ട്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മണിക്രാന്തിയുടെ കഴുത്തറത്ത് റോഡിലൂടെ നടന്നതായും, പിന്നീട് തല കനാലില്‍ എറിഞ്ഞതായും വഴിയാത്രക്കാര്‍ പറഞ്ഞു. സംഭവത്തിന് ശേഷം ഇയാള്‍ സത്യനാരായണ പുരം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി


Recent Post


Related News


National Vision News