National Vision News
 

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് കനത്ത ജാഗ്രത . ഡൽഹി,കശ്മീർ ഉൾപ്പെടെ പലയിടങ്ങളിലും സ്ഫോടനങ്ങളും,ആക്രമണങ്ങളും ലക്ഷ്യമിട്ട് പാകിസ്ഥാൻ ഭീകരർ.

National Vision News 10:10 PM National News

ന്യൂഡൽഹി : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് കനത്ത ജാഗ്രത . ഡൽഹി,കശ്മീർ ഉൾപ്പെടെ പലയിടങ്ങളിലും സ്ഫോടനങ്ങളും,ആക്രമണങ്ങളും ലക്ഷ്യമിട്ട് പാകിസ്ഥാൻ ഭീകരരെ എത്തിക്കാൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വന്നതിനെ തുടർന്നാണിത് .

അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റം തടയാനും , കശ്മീരികളുമായി ഭീകരർ സമ്പർക്കം പുലർത്തുന്നത് തടയാനുമായി സൈന്യം പ്രത്യേകം നിരീക്ഷണം നടത്തുന്നുണ്ട് . അതിർത്തി പ്രദേശങ്ങളിലെ ഭീകര കേന്ദ്രങ്ങൾ പാകിസ്ഥാൻ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു . പുൽവാമ ആക്രമണത്തിനു ശേഷം പാകിസ്ഥാൻ അതിർത്തിയിലെ ഭീകര ക്യാമ്പുകൾ മാറ്റിയിരുന്നു .

അതേ സമയം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവരോട് യാതൊരു ദയയും കാട്ടില്ലെന്നാണ് സൈന്യത്തിന്റെ പക്ഷം . കൂടുതൽ ആയുധങ്ങളും കര,നാവിക,വ്യോമസേന വിഭാഗങ്ങൾ സജ്ജമാക്കിയിട്ടുണ്ട് . ഏതു സമയത്തുണ്ടാകുന്ന ആക്രമണങ്ങളും നേരിടാൻ പാകത്തിൽ സജ്ജമാണ് സേനാ വിഭാഗങ്ങളെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ തന്നെ അറിയിച്ചിരുന്നു .


Recent Post

National Vision News