National Vision News
 

മധ്യപ്രദേശില്‍ കനത്ത മഴ തുടരുന്നു. ആറു ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് 32 പേര്‍ മരിച്ചു.

National Vision News 09:44 PM National News

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കനത്ത മഴ തുടരുന്നു. ആറു ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് 32 പേര്‍ മരിച്ചു. കോടിക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങളുണ്ടായി. പൊതു ഗതാഗതം താറുമാറായി.

ശക്തമായ മഴയില്‍ നദികളിലെ ജലനിരപ്പുയര്‍ന്നു. നര്‍മ്മദ, ചമ്പല്‍, താപ്തി,പാര്‍വ്വതി, ക്ഷിപ്ര തുടങ്ങി സംസ്ഥാനത്തെ പ്രധാന നദികളുടെയെല്ലാം ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അണക്കെട്ടുകളിലെ ജലനിരപ്പും ക്രമാതീതമായി ഉയരുകയാണ്. സംസ്ഥാനത്ത് ആകെ 28 അണക്കെട്ടുകളാണുള്ളത്. വെള്ളത്തിന്റെ അളവ് വര്‍ധിച്ചതിനെത്തുടര്‍ന്ന് 8 അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്.


Recent Post


Related News


National Vision News