National Vision News
 

നോര്‍വ്വേയിലെ മുസ്ലീംപള്ളിയ്ക്ക് നേരെയുണ്ടായ വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്ക്.

National Vision News 10:49 AM World News

ഓസ്ലോ: നോര്‍വ്വേയിലെ മുസ്ലീംപള്ളിയ്ക്ക് നേരെയുണ്ടായ വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കെന്ന് മാധ്യമ റിപ്പോര്‍ട്ട്. ഓസ്ലോയിലെ അല്‍ നൂര്‍ ഇസ്ലാമിക് സെന്ററിലാണ് അക്രമം നടന്നത്.

ഇരുപത് വയസ്സു മാത്രം പ്രായമുള്ള യുവാവാണ് യാതൊരുപ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തത്.ആദ്യം വെടിയേറ്റത് പ്രാര്‍ത്ഥനയ്ക്ക് എത്തിയ 75 വയസ്സുകാരനാണ്. ഹെല്‍മറ്റും യൂണിഫോമും ധരിച്ചെത്തിയ അക്രമി വെടിയുതിര്‍ത്തശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

അക്രമിയുടെ വീട്ടില്‍പോലീസ് നടത്തിയ പരിശോധനയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടത്തുകയും ചെയ്തത് സമീപവാസികളെ ഞെട്ടിച്ചു.അക്രമിയുടെ ബന്ധുതന്നെയാണ് കൊല്ലപ്പെട്ടത്.

നോർവേയിലെ പ്രസിദ്ധമായ ഓട്ടോയാ ദ്വീപിൽ 2015 ൽ 75 പേരെ കൂട്ടക്കൊല ചെയ്ത വെടിവെപ്പിന്റെ ഭീതിയാണ് ജനങ്ങൾക്ക് പെട്ടന്നുണ്ടായതെന്നു നോർവേ പോലീസ് പറഞ്ഞു.അമേരിക്കയിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവെയ്പ്പിനെതുടർന്ന് വിദേശരാജ്യങ്ങളിലെല്ലാം ഭീതി നിലനിൽക്കേയാണ് നോർവേയിലെ വെടിവയ്പ്പ് നടന്നിരിക്കുന്നത്.

കടുത്ത മതവിദ്വേഷം പ്രകടിപ്പിക്കുന്ന തരത്തിലേയ്ക്ക് പാശ്ചാത്യയുവാക്കൾ മാറുന്ന കാഴ്ചയാണെങ്ങും.മറ്റൊന്ന് യാതൊരു നിയന്ത്രണങ്ങളുമില്ലാത്തവിധമുള്ള തോക്ക് നിയമവും ചര്ച്ചയാണ്. അമേരിക്കയിലെ സർക്കാറിനെതിരെ തോക്ക് വ്യാപാരികൾ വരെ രംഗത്തെത്തിയിരുന്നു.


Recent Post


Related News


National Vision News