National Vision News
 

ഗുജറാത്തിലെ മോര്‍ബിയില്‍ മതില്‍ ഇടിഞ്ഞു വീണ് 8 പേര്‍ മരിച്ചു

National Vision News 10:19 PM National News

മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ മതില്‍ ഇടിഞ്ഞു വീണ് 8 പേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടം നടന്ന മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

നേരത്തെ, വെള്ളിയാഴ്ച രാത്രി കനത്ത മഴയില്‍ നഡിയാഡിലെ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് 4 പേര്‍ മരിച്ചിരുന്നു. ഇതോടെ 24 മണിക്കൂറിനുള്ളില്‍ ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി.

അതേ സമയം, വിശ്വമിത്രി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത് വഡോദരയിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചു. നിരവധി വീടുകളില്‍ വെള്ളം കയറുകയും ഏക്കറു കണക്കിന് കൃഷിഭൂമി നശിക്കുകയും ചെയ്തു. കനത്ത മഴയെ തുടര്‍ന്ന് വഡോദര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. റെയില്‍ ഗതാഗതവും താറുമാറയിരുന്നു

ഗുജറാത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ 6000ത്തോളം ആളുകളേയാണ് മാറ്റിപ്പാര്‍പ്പിച്ചത്.


Recent Post


Related News


National Vision News