National Vision News
 

കശ്മീരിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർ ആരായാലും തീർത്തു കളയുമെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്

National Vision News 06:34 PM National News

ന്യൂഡൽഹി : കശ്മീരിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർ ആരായാലും തീർത്തു കളയുമെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ് . കശ്മീരിൽ സ്ഫോടനം നടത്താൻ യുവാക്കൾക്ക് പാക് സൈന്യവും ,ഭീകരരും പരിശീലനം നൽകുന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് താക്കീത് .

താഴ്വരയിലെ സമാധാനം തകർക്കുന്നതിൽ പാകിസ്ഥാനും സൈന്യവും എല്ലായ്പ്പോഴും പങ്കാളികളാണെന്നും അവർ അത് തുടർച്ചയായി ചെയ്യുകയാണെന്നും ചിനാർ കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ കെജെഎസ് ധില്ലൺ പറഞ്ഞു.

കശ്മീരികളോട് രാജ്യത്തിനെതിരെ പോരാടണമെന്നും ,ആയുധങ്ങൾ എടുക്കണമെന്നും ഒപ്പം തങ്ങളുണ്ടാകുമെന്നും പാക് സൈനിക മേധാവി ഖ്വമർ ജാവേദ് ബജ്വ ആഹ്വാനം ചെയ്തിരുന്നു . ഇതിന്റെ പിന്നാലെ ആരെങ്കിലും ആയുധങ്ങൾ എടുത്താൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഒരു ദയയും ഉണ്ടാകില്ലെന്നും , ഇതു സംബന്ധിച്ച് സൈന്യത്തിനു കേന്ദ്ര സർക്കാർ പ്രത്യേക നിർദേശം നൽകിയതായും കെജെഎസ് ധില്ലൺ പറഞ്ഞു .

Recent Post


Related News


National Vision News