National Vision News
 

കല്ലായിയില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു

National Vision News 06:18 PM Local News

കോഴിക്കോട് : കല്ലായിയില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. കല്ലായി ഫ്രാന്‍സിസ് റോഡ് നിത നിവാസില്‍ അബ്ദുള്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് സാലു(52) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന മകള്‍ക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു.

കല്ലായി പാലത്തില്‍ ശനിയാഴ്ച  ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ബെക്കില്‍ വരികയായിരുന്ന ഇവരുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു.

റോഡിലേക്ക് മരം വീണതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ ഫോഴ്‌സെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.


Recent Post


Related News


National Vision News