National Vision News
 

അതി ശക്തമായ മഴയില്‍ പമ്പാനദി കരകവിഞ്ഞൊഴുകി.തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

National Vision News 04:07 PM Local News

തിരുവല്ല: അതി ശക്തമായ മഴയില്‍ പമ്പാനദി കരകവിഞ്ഞൊഴുകി. ഇതോടെ തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയില്‍ വെള്ളം കയറി. നെടുമ്പ്രം ഭാഗത്താണ് റോഡില്‍ മുക്കാല്‍ കിലോമീറ്ററോളം വെള്ളം കയറിയത്.

ഇതോടെ ഈ ഭാഗത്ത് കൂടിയുള്ള വാഹന ഗതാഗതം തടസ്സപെട്ടിരിക്കയാണ്. വലിയ വാഹനങ്ങളുടെ ടയറുകള്‍ പൂര്‍ണ്ണമായും മുങ്ങിയാണ് ഇത് വഴി പോകുന്നത്.

പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രദേശത്ത് നിന്നും ആളുകള്‍ വീടൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. റോഡില്‍ വെള്ളം കയറിയതോടെ ക്യാമ്പിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് സമീപവാസികള്‍.

അവശ്യ സാധനങ്ങളെല്ലാം സുരക്ഷിത സ്ഥാനക്കേയ്ക്ക് മാറ്റിയാണ് ജനങ്ങള്‍ മുന്നൊരുക്കം നടത്തുന്നത്.

കഴിഞ്ഞ ദിവസം ചക്കുളത്ത് കാവില്‍ വെള്ളം കയറിയതോടെ ആളുകള്‍ പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോയിരുന്നു. സ്ഥലത്തെ ദുരിതാശ്വാസ ക്യാമ്പിലാണ് ആളുകള്‍ കഴിയുന്നത്.

കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ നിരവധി ക്യാമ്പുകള്‍ പ്രദേശത്ത് തുറന്നിട്ടുണ്ട്. വെള്ളം കയറുമെന്ന് ഉറപ്പായാല്‍ വീട് വിട്ട് ഉടന്‍ ക്യാമ്പിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Recent Post


Related News


National Vision News