National Vision News
 

ജമ്മുകശ്മീരിന്റെ പുനസംഘടനയ്ക്ക് ശേഷമുള്ള ഈദ് നമസ്‌ക്കാരത്തിന് ആദ്യ വെള്ളിയില്‍ ശ്രീനഗറിലെ പള്ളികളിലെത്തിയത് 18,000 പേര്‍.

National Vision News 11:18 AM National News

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പുനസംഘടനയ്ക്ക് ശേഷമുള്ള ഈദ് നമസ്‌ക്കാരത്തിന് ആദ്യ വെള്ളിയില്‍ ശ്രീനഗറിലെ പള്ളികളിലെത്തിയത് 18,000 പേര്‍. നമസ്‌ക്കാരത്തിനെത്തിയവര്‍ക്ക്  സുരക്ഷ സൈനികര്‍ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

ഈദ് ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിനെ
അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു.

ഈദ് നമസ്‌ക്കാരത്തിനായി ശ്രീനഗറില്‍ നിന്നു മാത്രം 18,000 പേരാണ് പള്ളികളില്‍ എത്തിയത്. ബുദ്ഗാമില്‍ 7000 പേരും,അനന്ത്‌നാഗില്‍ 11,000 പേരും നമസ്‌ക്കാരത്തിനെത്തിയിരുന്നു.

അതേസമയം, ബാരാമുള്ള, കുല്‍ഗാം, ഷോപ്പിയാന്‍ എന്നിവിടങ്ങളില്‍ നാലായിരത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് നമസ്‌ക്കാരത്തിന് എത്തിയത്. പലയിടത്തും പള്ളികളില്‍ ആള്‍ക്കാരെ കൊണ്ട് നിറഞ്ഞപ്പോള്‍ പലരും റോഡുകളില്‍ നിന്നാണ് നമസ്‌ക്കാരത്തില്‍ പങ്ക് ചേര്‍ന്നത്.

അതേസമയം, പള്ളികളിലേക്ക് കാറുകളേയും ഇരുചക്ര വാഹനങ്ങളേയും പ്രവേശിപ്പിച്ചില്ല. കാല്‍നടയാത്ര മാത്രമാണ് അനുവദിച്ചത്. സുരക്ഷ കാരണങ്ങളുള്ളതിനാലാണ് വാഹനങ്ങളെ തടയുന്നതെന്ന് സുരക്ഷ സൈനികര്‍ അറിയിച്ചിരുന്നു.

സുരക്ഷ സൈനികരെ കൂടാതെ പോലീസ് ഉദ്യോഗസ്ഥരും നിസ്‌ക്കാരത്തിനെത്തിവരുടെ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു. കശ്മീര്‍ താഴ്വരയിലെ എല്ലാ പള്ളികളിലും, വീടുകളിലും ഏത് നേരവും സിആര്‍പിഎഫിന്റേയും, ജമ്മുകശ്മീര്‍ പോലീസിന്റേയും നിരീക്ഷണം ഒരുക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ ഈദ് നമസ്‌ക്കാരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നമസ്‌ക്കാരവും, ജനങ്ങളുടെ പോക്കുവരവും വളരെയധികം സമാധാനപരവും, ജനങ്ങള്‍ വളരെയധികം സന്തോഷവാന്മാരായിരുന്നുവെന്നും യാതൊരു വിധ സംഘര്‍ഷങ്ങളും എവിടേയും ഉണ്ടായിട്ടില്ലെന്നും ഡിജിപി ദില്‍ബാഗാ സിങ് അറിയിച്ചു.


Recent Post


Related News


National Vision News