National Vision News
 

കോഴിക്കോട് നിന്നും വയനാട്, പാലക്കാട്, ജില്ലകളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

National Vision News 11:09 AM Local News

കോഴിക്കോട്: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ പൊതുഗതാഗത സംവിധാനം നിലച്ച അവസ്ഥയിലാണ്. കോഴിക്കോട് നിന്നും വയനാട്, പാലക്കാട്, ജില്ലകളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള സര്‍വ്വീസുകള്‍ ഇന്നും പാതിവഴിയില്‍ തടസ്സപ്പെട്ടെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ മുതല്‍ തന്നെ വയനാട്ടിലേക്കുള്ള സര്‍വ്വീസുകള്‍ പുറപ്പെട്ടിരുന്നു. എന്നാല്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടത്തും ബസ്സുകള്‍ പോലീസ് തടഞ്ഞിട്ടിരിക്കുകയാണ്


Recent Post


Related News


National Vision News