National Vision News
 

പ്രളയത്തിലും കനത്ത പേമാരിയിലും കുടുങ്ങിപോയവര്‍ക്ക് തങ്ങള്‍ സുരക്ഷിതരാണോയെന്ന് പ്രിയപ്പെട്ടവരെ അറിയിക്കുവാന്‍ ഫെയ്‌സ്ബുക്ക് സംവിധാനമൊരുക്കുന്നു

National Vision News 08:39 AM World News

കൊച്ചി: പ്രളയ സമാന സാഹചര്യത്തില്‍ നില്‍ക്കുന്ന കേരളത്തില്‍ ഉറ്റവരുടെ സുരക്ഷിതത്വത്തില്‍ ആശങ്കയില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു ആശ്വാസവാര്‍ത്ത.

പ്രളയത്തിലും കനത്ത പേമാരിയിലും കുടുങ്ങിപോയവര്‍ക്ക് തങ്ങള്‍ സുരക്ഷിതരാണോയെന്ന് പ്രിയപ്പെട്ടവരെ അറിയിക്കുവാന്‍ ഫെയ്‌സ്ബുക്ക് സംവിധാനമൊരുക്കുന്നു. ഫെയ്‌സ്ബുക്കില്‍ ആരംഭിച്ച സേഫ്റ്റി ചെക്ക് ഫീച്ചറിലൂടെ നിരവധി പേര്‍ക്ക് സഹായമെത്തിക്കുവാന്‍ സാധിക്കും.

The Flooding Across North Central Kerala,India എന്ന പേജിലൂടെ സേഫ്റ്റി ചെക്ക് ചെയ്യാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം നാശം വിതച്ച പ്രളയത്തിലും ഈ സംവിധാനം നിരവധിപേര്‍ ഉപയോഗപ്പെടുത്തിയിരുന്നു.

നിങ്ങള്‍ സുരക്ഷിതരാണെങ്കില്‍ അതും സഹായം ആവശ്യമില്ലെങ്കില്‍ അതും മാര്‍ക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. സേഫ്റ്റി ചെക്ക് ആക്ടീവായതോടെ നിരവധി പേര്‍ സുരക്ഷിതരാണെന്ന് ഈ മാര്‍ഗം ഉപയോഗിച്ച് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്

Recent Post


Related News


National Vision News