National Vision News
 

വാര്‍ത്താ ടെലിവിഷന്‍ ശൃംഖലയായ എന്‍ഡിടിവിയുടെ സഹസ്ഥാപകരായ രാധിക റോയിയും പ്രണോയ് റോയിയും രാജ്യം വിടുന്നത് അധികൃതര്‍ തടഞ്ഞു.

National Vision News 07:51 AM National News

മുംബൈ: വാര്‍ത്താ ടെലിവിഷന്‍ ശൃംഖലയായ എന്‍ഡിടിവിയുടെ സഹസ്ഥാപകരായ രാധിക റോയിയും പ്രണോയ് റോയിയും രാജ്യം വിടുന്നത് അധികൃതര്‍ തടഞ്ഞു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സമര്‍പ്പിച്ച അഭ്യര്‍ത്ഥന പ്രകാരമാണ് മുംബൈ വിമാനത്താവളത്തില്‍ നിന്നും അധികൃതര്‍ ഇരുവരെയും യാത്രയില്‍ നിന്നും വിലക്കിയത്.കള്ളപ്പണം വെളുപ്പിക്കല്‍, ബാങ്ക് തട്ടിപ്പ് എന്നീ ആരോപണങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സിബിഐയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല.

അതേസമയം അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ണമായും അട്ടിമറിക്കുകയാണ് എന്നാണ് സംഭവത്തോട് എന്‍ഡിടിവി പ്രതികരിച്ചത്.രണ്ട് വര്‍ഷം മുമ്പ് സിബിഐ ആരംഭിച്ച വ്യാജവും തീര്‍ത്തും തെളിവില്ലാത്തതുമായ അഴിമതി കേസിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും വിദേശയാത്രയില്‍ നിന്നും വിലക്കിയതെന്നാണ് എന്‍ഡിടിവിയുടെ വാദം. രണ്ട് വര്‍ഷമായി ഡല്‍ഹി ഹൈക്കോടതിയിലാണ് കേസ് നടക്കുന്നത്.

പ്രണോയിക്കും രാധികയ്ക്കുമായി പുറപ്പെടുവിച്ച ലുക്ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് സിബിഐ അറിയിച്ചു.
ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിനും ഐസിഐസിഐ ബാങ്കിനും എന്‍ഡിടിവി പ്രമോട്ടര്‍മാര്‍ നഷ്ടം വരുത്തിയതായി സിബിഐക്ക് പരാതി നല്‍കിയിരുന്നു.

ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയ 375 കോടി രൂപയുടെ വാര്‍ഷിക പലിശ നിരക്ക് 19 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി കുറച്ചതിനാല്‍ ഐസിഐസിഐ ബാങ്കിന് 48 കോടി ഡോളര്‍ നഷ്ടമാണുണ്ടായത്.

അതേസമയം സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ കഴിഞ്ഞ ജൂണില്‍ സെക്യൂരിറ്റി മാര്‍ക്കറ്റില്‍ നിന്നും പ്രണോയിയെ വിലക്കിയിരുന്നു. അതോടൊപ്പം ഏതെങ്കിലും മാദ്ധ്യമ ശൃംഖലയില്‍ മാനേജര്‍ പോസ്റ്റുകള്‍ വഹിക്കുന്നതില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് പ്രണോയിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേസമയം എന്‍ഡിടിവിയുടെ ഓഹരി ബന്ധങ്ങളെ സംബന്ധിച്ചുള്ള അന്വേഷണം മാര്‍ക്കറ്റ റെഗുലേറ്റര്‍ ആരംഭിച്ചിട്ടുണ്ട്.


Recent Post


Related News


National Vision News