National Vision News
 

പ്രളയത്തില്‍ തകര്‍ന്ന കുടക് ജില്ലയിലുണ്ടായ മണ്ണിച്ചിലില്‍ രണ്ട് കുടുംബങ്ങളിലായി 6 പേര്‍ മരിച്ചു

National Vision News 12:27 AM National News

കുടക്: പ്രളയത്തില്‍ തകര്‍ന്ന കുടക് ജില്ലയിലുണ്ടായ മണ്ണിച്ചിലില്‍ രണ്ട് കുടുംബങ്ങളിലായി 6 പേര്‍ മരിച്ചു. ഒരാളെ കാണാതായി. കനത്ത മഴയില്‍ നൂറോളം വീടുകള്‍ ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. 800ഓളം വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. ഇതില്‍ 300ലധികം വീടുകളും മലയാളികളുടേതാണ്.

മലയിടിച്ചിലിനേ തുടര്‍ന്ന് വിരാജ്‌പേട്ട തോറയില്‍ അമ്മയും മകളും മരിച്ചു. മമത(45), മകള്‍ ലിഖിത(14) എന്നിവരാണ് മരിച്ചത്. മടിക്കേരിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ബാലകൃഷ്ണന്‍, യശ്വന്ത്, ഉദയ, യമുന എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ ഇവരോടൊപ്പമുണ്ടായിരുന്ന ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല.

അതേസമയം, കൂടുഗദ്ദേ, ഗുയ്യ, സിദ്ദപുരം കരടിഗോഡു, കൊണ്ടഗേരി, ഗോണിഗോപാല്‍, നെല്ലിയാഹുതിക്കേരി പ്രദേശങ്ങളേയാണ് പ്രളയം ബാധിച്ചത്. കാവേരി, ലക്ഷ്മണ തീര്‍ത്ത, മാറാപ്പോളെ എന്നീ നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ ദക്ഷിണ കുടക് പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു.

മലയോര മേഖലയായ കുടകിലും ചിക്മംഗളൂരിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കര്‍ണ്ണാടകത്തിലെ 18 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.


Recent Post


Related News


National Vision News