National Vision News
 

കനത്തമഴ തുടരുന്നതോടെ ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചു

National Vision News 03:27 PM Local News

ആലപ്പുഴ : കനത്തമഴ തുടരുന്നതോടെ ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.പാത സുരക്ഷിതമല്ലാത്തതിനാലാണ് ഗതാഗതം നിർത്തിവെച്ചത്. ദീർഘ ദൂര ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തെ ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്നും ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒൻപത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.22 പേർ മഴക്കെടുതിയെ തുടർന്ന് മരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ഞായറാഴ്ച വരെയുള്ള ആറന്മുള വള്ളസദ്യ വഴിപാടുകള്‍ മാറ്റി വച്ചതായി പള്ളിയോട സേവാ സംഘം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ കൃഷ്ണവേണിയും സെക്രട്ടറി പി ആര്‍ രാധാകൃഷ്ണനും അറിയിച്ചു. നാല് പള്ളിയോടങ്ങള്‍ക്ക് വെള്ളിയാഴ്ച നടത്താനിരുന്ന വഴിപാടുകള്‍ നേരത്തെ മാറ്റി വച്ചിരുന്നു. ശനി 12 വള്ളസദ്യയും ഞായര്‍ 14 വള്ളസദ്യയും നടത്താനാണ് നിശ്ചയിച്ചിരുന്നത്


Recent Post


Related News


National Vision News