National Vision News
 

മലപ്പുറം കവളപ്പാറയിൽ വൻ ദുരന്തം ; നിരവധി വീടുകൾ മണ്ണിനടിയിൽ

National Vision News 02:59 PM Local News

മലപ്പുറം : കവളപ്പാറയിൽ ഉരുൾപൊട്ടി മുപ്പതോളം വീടുകൾ മണ്ണിനടിയിലായതായി റിപ്പോർട്ട്. സർക്കാർ സംവിധാനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത വിധം മഴ ശക്തമാണ്. കവളപ്പാറയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോർട്ട്. അൻപതോളം പേരെ കാണാതായതായി ആശങ്കയുണ്ട്.

ഇന്നലെ രാത്രി എട്ടരയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. കവളപ്പാറയിലേക്കെത്താനുള്ള പാലം വെള്ളത്തിനടിയിലായതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത അവസ്ഥയാണ്. പാലക്കാട് നിന്ന് എൻ.ഡി.ആർ.എഫ് സംഘം കവളപ്പാറയിലേക്ക് നീങ്ങിയിട്ടുണ്ട്.

ഇന്നലെ മുതൽ വൈദ്യുതി ഇല്ലാത്തതിനാൽ ഫോണുകൾ സ്വിച്ച് ഓഫായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. അതേസമയം ജില്ലയിൽ അവശ്യമരുന്നുകളും ഡോക്ടര്‍ മാരുടേയും നഴ്സ് മാരുടേയും വളണ്ടിയര്‍മാരുടേയും അടിയന്തര സേവനവും ആവശ്യമുണ്ടെന്ന് ജില്ല കളക്ടർ അറിയിച്ചു.

Recent Post


Related News


National Vision News