National Vision News
 

നിലമ്പൂര്‍ ഭൂതാനം കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ; 30 ഓളം വീടുകള്‍ മണ്ണിനടിയില്‍.

National Vision News 11:50 AM Local News

നിലമ്പൂര്‍:നിലമ്പൂരില്‍ അതിശക്തമായ മഴ തുടരുകയാണ്
ഭൂതാനം കവളപ്പാറയില്‍ ഉരുള്‍പൊട്ടി. 30 ഓളം വീടുകള്‍ മണ്ണിനടിയിലായി. ഏതാണ്ട് 65 ലേറെ വീടുകളുള്ള പ്രദേശമാണിത്.

കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍പെട്ടിട്ടുണ്ടെന്നാണ് സൂചന രക്ഷപ്പെട്ടവര്‍ മരങ്ങള്‍ക്കും മുകളിലും പാറക്കൂട്ടത്തിലും ആയി പിടിച്ചു നില്‍ക്കുകയാണെന്നാണ് വിവരം.

ഹെലിക്കോപ്ടര്‍ സഹായമില്ലാതെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവില്‍ ഉള്ളത്
എത്രപേരാണ് മണ്ണിനടിയില്‍ പെട്ടതെന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

65 ഓളം വീടുകളാണ് പ്രദേശത്ത് ഉള്ളത് ഇതിന് നടുക്കുകുടിയാണ് ഉരുള്‍പൊട്ടിവെള്ളമെത്തിയത്.

ഇരുഭാഗങ്ങളിലുമുള്ള വീടുകളാണ് അവശേഷിക്കുന്നതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കേണ്ടതായിട്ടുണ്ട് എന്നാല്‍ പ്രദേശത്തേക്ക് എത്തിപ്പെടാന്‍ ദുരന്ത നിവാരണ സേന പ്രയാസം നേരിടുകയാണ് .

Recent Post


Related News


National Vision News