National Vision News
 

റോഡിലെ വെള്ളം നിറഞ്ഞ കുഴിയിൽ സ്ക്കൂട്ടർ ചാടി വീട്ടമ്മ ലോറിക്കടിയിൽപ്പെട്ട് മരിച്ചു: പൊതുമരാമത്ത് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു .

National Vision News 05:30 AM Local News

കോഴിക്കോട് ; റോഡിലെ വെള്ളം നിറഞ്ഞ കുഴിയിൽ സ്ക്കൂട്ടർ ചാടി വീട്ടമ്മ ലോറിക്കടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ പൊതുമരാമത്ത് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയറെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു .

ബിനോയ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ഐ പി സി 279, 204 അ വകപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. മെഡിക്കല്‍ കോളേജ് റോഡില്‍ പറയഞ്ചേരി ട്രാന്‍സ്‌ഫോമറിന് അടുത്ത് വച്ചായിരുന്നു അപകടം .

റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ ചാടിയ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ സ്ത്രീകളില്‍ ഒരാളുടെ മേലാണ് ലോറി കയറിയത്. ഇവര്‍ തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന മകൾക്ക് സാരമായി പരിക്കേറ്റു . സംഭവത്തെ തുടർന്ന് നാട്ടുകാർ സംഘടിക്കുകയും , പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് കലക്ടർ സാംബശിവ റാവു വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അറിയിച്ചത് . തുടർന്നാണ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തത് .


Recent Post


Related News


National Vision News