National Vision News
 

ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ജമ്മു കശ്മീരിലെ ഷോപിയനില്‍ നാട്ടുകാരെ നേരിട്ടുകണ്ടു സ്ഥിതിഗതികള്‍ വിലയിരുത്തി.

National Vision News 06:53 PM National News

ശ്രീനഗര്‍: ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ജമ്മു കശ്മീരിലെ ഷോപിയനില്‍ നാട്ടുകാരെ നേരിട്ടുകണ്ടു സ്ഥിതിഗതികള്‍ വിലയിരുത്തി. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഡിജിപി ദല്‍വാര്‍ സിംഗും കൂടെയുണ്ടായിരുന്നു. നാട്ടുകാരോടൊപ്പം കൂടെയിരുന്നു ഭക്ഷണം കഴിച്ചതിനു ശേഷമാണ് അജിത് ദോവല്‍ മടങ്ങിയത്.

സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിരോധനാജ്ഞ തുടരുകയാണ്. നിരോധനാജ്ഞ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും ജനങ്ങളുടെ അവശ്യ സേവനങ്ങള്‍ക്ക് മുടക്കം വന്നിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

പാക് അധീന കശ്മീരില്‍ പ്രതിഷേധ റാലികള്‍ നടന്നിരുന്നുവെങ്കിലും താഴ്‌വര ശാന്തമാണ്. രണ്ടു സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ കല്ലെറുണ്ടായി. 43000 സൈനികരെ കൂടി ജമ്മു കശ്മീരില്‍ സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം അര്‍ദ്ധസൈനികരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

Recent Post

National Vision News