National Vision News
 

യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയി

National Vision News 12:49 PM Film News

തൃശൂര്‍: യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെ ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായലിനു സമീപത്തു വെച്ചാണ് കാറിലെത്തിയ സംഘം നിഷാദിനെ തട്ടിക്കൊണ്ടുപോയത്. സംഭവം. ഭാര്യയോടൊപ്പം ഗുരുവായൂരിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.

അക്രമികളുടെ മര്‍ദ്ദനത്തില്‍ നിഷാദിന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഷാദ് സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച പുതിയ സിനിമ ‘വിപ്ലവം ജയിക്കാനുള്ളതാണ് ‘ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂരിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്.

ഇവര്‍ പാവറട്ടിയെത്തുന്നതിനിടയില്‍ കാറിലെത്തിയ അക്രമി സംഘം നിഷാദും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനെ മറികടന്നു തടഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മര്‍ദിച്ചു അവശനാക്കിയ ശേഷം നിഷാദിനെ അക്രമി സംഘം കാറില്‍ കയറ്റിക്കൊണ്ടു പോയി. ഭാര്യയാണ് വിവരം വീട്ടുകാരെയും സുഹൃത്തുകളെയും അറിയിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പേരാമംഗലം സി.ഐ.അറിയിച്ചു.

Recent Post

National Vision News