National Vision News
 

ജമ്മു കശ്മീർ ബിൽ ലോക്സഭ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കി

National Vision News 09:06 PM National News

ന്യൂഡൽഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്ന പ്രമേയം ലോക്സഭ പാസാക്കി . 351 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ,72 പേർ എതിർത്തു . കഴിഞ്ഞ ദിവസം രാജ്യസഭയും പ്രമേയം പാസാക്കിയിരുന്നു .

അതേ സമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി നീക്കില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു . കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും അമിത് ഷാ വ്യക്തമാക്കി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും സഭ പാസാക്കി. പുനഃസംഘടനാ ബില്ലും പ്രമേയവും തിങ്കളാഴ്ച രാജ്യസഭയില്‍ പാസായിരുന്നു.പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിടുന്നതോടെ നിയമമായി മാറും. സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായാണ് വിഭജിക്കുന്നത്.


Recent Post


Related News


National Vision News