National Vision News
 

സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു ഉത്തരാഖണ്ഡില്‍ 8 വിദ്യാര്‍ഥികള്‍ മരിച്ചു

National Vision News 12:22 PM National News

ഉത്തരാഖണ്ഡ്: സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു ഉത്തരാഖണ്ഡില്‍ 8 വിദ്യാര്‍ഥികള്‍ മരിച്ചു. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ കന്‍സാലിയിലായിരുന്നു അപകടം.

18 വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.

സംഭവം നടന്നയുടനെ സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്.ഡി.ആര്‍.എഫ്) സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ വിദ്യാര്‍ഥികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Recent Post


Related News


National Vision News