National Vision News
 

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി

National Vision News 01:22 PM Film News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം.

കേസില്‍ പ്രതി ചേര്‍ക്കാന്‍ തനിക്കെതിരെ മതിയായ തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ ദീലിപ് നിരത്തിയ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ദിലീപിന് വിടുതല്‍ നല്‍കരുതെന്നും കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിന്റെ രഹസ്യസ്വഭാവം പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് വിചാരണ നടന്നത്

കേസിന്റെ വിചാരണ തുടങ്ങും മുമ്പുള്ള പ്രാരംഭ വാദത്തിനിടയിലാണ് ദിലീപ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കോടതിയെ അറിയിച്ചത്. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ദിലീപ് നേരത്തെ പരിശോധിച്ചിരുന്നു. അതിനെ തുടര്‍ന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയത് 

Recent Post


Related News


National Vision News