National Vision News
 

കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എൻ. പ്രതാപനും ലോക്സഭാ സ്പീക്കറുടെ ശാസന

National Vision News 12:08 PM National News

ന്യൂഡൽഹി: കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എൻ. പ്രതാപനും ലോക്സഭാ സ്പീക്കറുടെ ശാസന. കശ്മീർ വിഭജന ബിൽ പരിഗണിക്കണമെന്ന പ്രമേയം സഭയിൽ കീറിയെറിഞ്ഞതിനാണ് സ്പീക്കർ ഓം ബിർള ഇരുവരെയും ശാസിച്ചത്. ചൊവ്വാഴ്ച രാവിലെ ചേംബറിലേക്ക് വിളിച്ചുവരുത്തിയായിരുന്നു സ്പീക്കറുടെ നടപടി.
കഴിഞ്ഞദിവസത്തെ സഭാനടപടികളുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് സ്പീക്കർ ഓം ബിർള ഹൈബി ഈഡനെയും ടി.എൻ. പ്രതാപനെയും ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. പ്രമേയം കീറിയെറിഞ്ഞത് ശരിയായ നടപടിയല്ലെന്നും ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സഭയിൽ മര്യാദ പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു.

കശ്മീർ വിഭജന ബിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ ധൃതിപിടിച്ച് പ്രമേയം അവതരിപ്പിച്ചതിനെ പ്രതിപക്ഷം എതിർക്കുകയും വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ പ്രതിപക്ഷ എം.പിമാർ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. ഇതിനിടെയാണ് ഹൈബി ഈഡനും ടി.എൻ. പ്രതാപനും പ്രമേയം വലിച്ചുകീറിയെറിഞ്ഞത്. 

Recent Post


Related News


National Vision News