National Vision News
 

ഹോങ്കോങ്ൽ പ്രക്ഷോഭം ജനജീവിതം സ്തംഭിച്ചു : കാരി ലാം രാജി വയ്ക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രക്ഷോഭം.

National Vision News 11:12 AM World News

ഹോങ്കോങ്: പൊതുപണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു ഹോങ്കോങ്. ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന പ്രക്ഷോഭകര്‍ ഇന്നലെ നടത്തിയ പൊതുപണിമുടക്കിലാണ് നഗരം നിശ്ചലമായത്.

200ലേറെ വിമാന സര്‍വീസുകള്‍ റദ്ദു ചെയ്തുയുകയും ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെടുകയും ചെയ്തു. തെരുവിലിറങ്ങിയ ആയിരക്കണക്കിനു പ്രക്ഷോഭക്കാരും പൊലീസുമായി പലയിടത്തും ഏറ്റുമുട്ടി. മൂന്നാംദിവസവും സമരക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

വിവാദ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജി വയ്ക്കണമെന്നുമാവശ്യപ്പെട്ടുമാണ് പ്രക്ഷോഭം നടത്തുന്നത്. ചൈനയുടെ പിന്തുണയോടെയാണ് കാരി ലാം ഭരണം നിലനിര്‍ത്തുന്നത്
രണ്ടാഴ്ചയ്ക്കു ശേഷം ഇന്നലെ കാരി ലാം മാധ്യമങ്ങളുമായി സംസാരിച്ചു. ഹോങ്കോങ്ങിനെ പ്രക്ഷോഭകര്‍ അതീവ അപകടകരമായ സാഹചര്യത്തിലേക്കാണ് തള്ളിവിടുന്നതെന്ന് അവര്‍ ആരോപിച്ചു. പ്രക്ഷോഭം ഹോങ്കോങ്ങിന്റെ സുസ്ഥിരതയെയും സമൃദ്ധിയെയും ഹനിക്കുകയാണ്. ക്രമസമാധാനം പാലിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കാരി ലാം മുന്നറിയിപ്പ് നല്‍കി.


Recent Post


Related News


National Vision News