National Vision News
 

തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സാക്കിര്‍ നഗറില്‍ നാലുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തതില്‍ ആറുപേര്‍ മരിച്ചു. 11പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

National Vision News 10:15 AM National News

ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സാക്കിര്‍ നഗറില്‍ നാലുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തതില്‍ ആറുപേര്‍ മരിച്ചു. 11പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം. കെട്ടിടത്തിലെ വൈദ്യുത ബോക്‌സിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള നാലുനില ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പുലര്‍ച്ചെ ആയതിനാല്‍ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നവരില്‍ അധികവും ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ കൂടാന്‍ കാരണമായത്.

തീപ്പിടിത്തത്തെ തുടര്‍ന്ന് പുറത്തേക്ക് കടക്കാന്‍ കഴിയാതെ നിന്നവര്‍ രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. ഇവരില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

എട്ടോളം ഫയര്‍ എഞ്ചിനുകള്‍ എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്.

Recent Post


Related News


National Vision News